തുലാവർഷമെത്തി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

ai image

Kerala

തുലാവർഷമെത്തി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശനിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൂട്ടല്‍

Namitha Mohanan

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ തുലാവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാഴാഴ്ച മുതൽ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.

വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ഇടിമിന്നലിനുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി പത്തുജില്ലകളില്‍ വ്യാഴാഴ്ച യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൂട്ടല്‍. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.