സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു; വെള്ളിയാഴ്ച ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു; വെള്ളിയാഴ്ച ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അടുത്ത 5 ദിവസം കനത്ത മഴ കിട്ടിയേക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവാസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വെള്ളിയാഴ്ച യെലോ അലർട്ടാണ്. ശനിയാഴ്ച ജില്ലകളിൽ പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഞായറാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെലോ അലർട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

  • നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

  • ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

  • ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.

  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

സഭയെ ഇനി തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കും; 101 വോട്ടുകളോടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ വിസമ്മതിച്ച് സിപിഎം; അപേക്ഷ നിരസിച്ചത് നിരവധി തവണ

ഇനി ഗൺമാനും എസ്‌കോര്‍ട്ടും ഇല്ല; പിണറായി വിജയന്‍റെ സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി

സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം; നിയമസഭയ്ക്കിത് പുതുചരി​ത്രം

തെരഞ്ഞെടുപ്പ് തോൽവി: മഞ്ചേശ്വരത്തെ സിപിഎം ഏരിയാ സെക്രട്ടറിയെ നീക്കി