തിരുവനന്തപുരത്ത് കനത്ത മഴ; വിവിധയിടങ്ങൾ വെള്ളക്കെട്ട്

 

file image

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; വിവിധയിടങ്ങൾ വെള്ളക്കെട്ട്

ഉച്ചയ്ക്ക് 12 മണി മുതൽ പെയ്ത കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയത് നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിച്ചു

Namitha Mohanan

തിരുവനന്തപുരം: തലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ട്. ശക്തമായ മഴയെത്തുടർന്നാണ് തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. തമ്പാനൂർ, എസ്.എസ്. കോവിൽ റോഡ്, കവടിയാർ, കരമന തുടങ്ങിയ പ്രധാന ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി.

ഉച്ചയ്ക്ക് 12 മണി മുതൽ പെയ്ത കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയത് നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

അതേസമയം, ജില്ലയിലിന്ന് യെലോ അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.