മഴ മുന്നറിയിപ്പില്‍ മാറ്റം: ബുധനാഴ്ച 3 ജില്ലകളിൽ മാത്രം ഓറഞ്ച് അലർട്ട് file
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: ബുധനാഴ്ച 3 ജില്ലകളിൽ മാത്രം ഓറഞ്ച് അലർട്ട്

6 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് (21/08/2024) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയക്കു സാധ്യതയുള്ളതിനാൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ 6 ജില്ലകളിലായിരുന്നു മഴ മുന്നറിയിപ്പുണ്ടായിരുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഇപ്പോൾ മുന്നറിയിപ്പുള്ളത്. ഈ ജില്ലകള്‍ക്ക് പുറമേ എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും വടക്കന്‍ തമിഴ്നാടിനും തെക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയും മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0 .9 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ