അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്; സംസ്ഥാനത്ത് റെഡ് അലർട്ട്

 
representative image
Kerala

അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്; 6 ജില്ലകളിൽ റെഡ് അലർട്ട്

6 ഇടങ്ങളിൽ റെഡ്; 5 ജില്ലകളിലില്‍ ഓറഞ്ച്; 3 ജില്ലകളിലില്‍ യെലോ അലർട്ടുകൾ

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ (5pm -8pm) വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്കു മുന്നറിയിപ്പുള്ളതിനാൽ ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലർട്ടുള്ള ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പുള്ളത്.

ഇതോടൊപ്പം പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലില്‍ അടുത്ത 3 മണിക്കൂറത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പുനഃപരിശോധന ഇല്ല; അബിന്‍റെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ

റോഡ് റോളറുകൾ കയറ്റി എയർഹോണുകൾ നശിപ്പിക്കണം: ഗണേഷ് കുമാർ

മുൻ എംഎൽഎ ബാബു എം.പാലിശ്ശേരി അന്തരിച്ചു

നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച

പാലിയേക്കര ടോൾ വിലക്ക് തുടരും; വിധി വെളളിയാഴ്ച