സംസ്ഥാനത്ത് മഴ തുടരും; ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട്

 
Kerala

സംസ്ഥാനത്ത് മഴ തുടരും; ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട്

വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദം തുടരുന്നു

Namitha Mohanan

തുരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ കാലവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതലാണ് മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെലോ അലർട്ടാണ്.

വടക്ക് കിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദം തുടരുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പെല്ലറ്റ് ഗൺ വെടിവയ്പ്പ്; ഡൽഹി പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധിയുടെ ധർണ

അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്തി

'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം ; കെ.ആർ. അജയൻ രാജി വച്ചു

മുത്തങ്ങ വധശ്രമക്കേസ്; പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

സൽമാൻ ഖാന്‍റെ ജിം ഫ്രാഞ്ചൈസിക്ക് തീ പിടിച്ചു