തീവ്ര ന്യൂനമർദം; ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

 
Kerala

തീവ്ര ന്യൂനമർദം; ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് മുകളിൽ

Namitha Mohanan

തിരുവനന്തപുരം: വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും തുടർന്ന് ശക്തി കൂടിയ ന്യൂനമർദ മേഖലയായി ദുർബലപ്പെടാനും സാധ്യതയുണ്ടെന്നും കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

മുന്നറിയിപ്പിന്‍റെ ഭാഗമായി ബുധനാഴ്ച കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ബുധനാഴ്ച യെലോ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സുതാറിന് 10 വിക്കറ്റ്; ഇന്ത്യക്ക് 165 റൺസ് വിജയം

ലണ്ടനിലെ തെംസ് നദിയിൽ ഗംഗാ ആരതി നടത്തും; പൂക്കളും തിരികളുമൊഴുക്കില്ല

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ; കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിൽ സിംഗപ്പൂർ പര്യടനത്തിന് തുടക്കമായി

വിചാരണയ്ക്കെത്തിച്ച ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈയിൽ നിന്ന് ഹെറോയിൻ പിടികൂടി

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി