റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു; 200 ല്‍ നിന്നും 250 രൂപയാക്കി ഉത്തരവായി

 
Kerala

റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു; 200 ല്‍ നിന്നും 250 രൂപയാക്കി ഉത്തരവായി

ബജറ്റിലെ പ്രഖ്യാപനം ഉത്തരവായി പുറത്തിറങ്ങി

Namitha Mohanan

തിരുവനന്തപുരം: റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു. 200 - ൽ നിന്ന് 250 രൂപയായാണ് വർധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപനം ഉത്തരവായി പുറത്തിറങ്ങി. ‌

ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവിലയും വർധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് സർക്കാർ നടപടി. റബറിന്‍റെ വിലയിടിവിൽ നിന്നും റബ്ബർ കർഷകരെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള റബ്ബർ പ്രൊഡക്ഷൻ ഇൻസെന്‍റീവ് സ്കീം പ്രകാരമുള്ള താങ്ങുവിലയാണ് 200 ല്‍ നിന്ന് 250 ആയി വർധിപ്പിച്ചത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം