മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരളം വഹിക്കണം; സ്വമേധയാ കേസെടുത്ത് ഹരിത ട്രൈബ്യൂണൽ  
Kerala

മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരളം വഹിക്കണം; സ്വമേധയാ കേസെടുത്ത് ഹരിത ട്രൈബ്യൂണൽ

'ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണം'

Namitha Mohanan

ചെന്നൈ: തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലി ജില്ലയിൽ തള്ളുന്ന സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണു പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോട് ട്രൈബ്യൂണൽ ചോദിച്ചു.

മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. മുൻപും സമാന കേസിൽ ഹരിത ട്രൈബ്യൂണൽ കേരളത്തിനെതിരേ കേസെടുത്തിട്ടുണ്ട്.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ