കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ

 
Kerala

കേരള സർവകലാശാല വിസി നേരിട്ട് ഹാജരാകണം; കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി

മുൻ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി

Jisha P.O.

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. മുൻ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. മാർച്ച് 11ന് ഹാജരാകാനാണ് നിർദേശം.

അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനപരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു.

സിൻഡിക്കേറ്റ് തീരുമാനം പുനപരിശോധിച്ചെങ്കിലും വിസി തീരുമാനം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അനിൽകുമാർ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി, കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിസിക്കെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്നും കോടതി പറഞ്ഞു.

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

അപൂർവ രോഗത്തെ അതിജീവിച്ച് വികാരനിർഭരമായ തിരിച്ചുവരവുമായി ടൈറ്റാനിക് ഗായിക സെലിൻ ഡിയോൺ