ജനുവരിയിൽ കേരളത്തിൽ 55 ശതമാനം അധിക മഴ; ഫെബ്രുവരിയിൽ ചുട്ടുപൊള്ളും!

 
Representative image
Kerala

ജനുവരിയിൽ കേരളത്തിൽ 55 ശതമാനം അധിക മഴ; ഫെബ്രുവരിയിൽ ചുട്ടുപൊള്ളും!

കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അധികമഴ ലഭിച്ചത്

Namitha Mohanan

തിരുവനന്തപുരം: ജനുവരിയിൽ ഇത്തവണ ലഭിച്ചത് 55 ശതമാനം അധിക മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയിൽ കേരളത്തിൽ 11.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അധികമഴ ലഭിച്ചത്. മലപ്പുറത്തും കൊല്ലത്തും കുറവും. കലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഫെയ്സ് ബുക്കിൽ കുറിച്ചത്.

അതേസമയം, ഫെബ്രുവരിയിൽ ചൂടുകൂടുമെന്നാണ് കലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. കൽ ചൂട് വടക്കൻ കേരളത്തിൽ സാധാരണയെക്കാൾ കൂടുതലും മറ്റിടങ്ങളിൽ സാധാരണ ലഭിക്കാനുമാണ് സാധ്യത. മഴ പൊതുവേ കുറവായിരിക്കും.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍