സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ‍്യത; 5 ജില്ലകളിൽ യെലോ അലർട്ട്
file
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 25ന് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേത്തുടർന്ന് 5 ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് സെപ്റ്റംബർ 26ന് രാത്രി 11:30 മുതൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ‍്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.