കെ.കെ. രാഗേഷ്

 
Kerala

കോടതിക്ക് മുകളിലല്ല സതീശനെന്ന മുഖ്യമന്ത്രി; നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഗേഷ്

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ആവശ‍്യം പരിഗണിച്ചാണ് സർക്കാർ നടപടി

Namitha Mohanan

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണം തള്ളിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി കോടതിയുടെ മുകളിലല്ല വി.ഡി.സതീശനെന്ന മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.

നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ആവശ‍്യം പരിഗണിച്ചാണ് സർക്കാർ നടപടി. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ‍്യപ്പെട്ട് നവീൻ ബാബുവിന്‍റെ കുടുംബം മുഖ‍്യമന്ത്രി വി.ഡി. സതീശനെ കണ്ടിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സിബിഐയ്ക്ക് വിടുന്ന ആദ‍്യ കേസാണിത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ സിപിഎം നേതാവ് പി.പി. ദിവ‍്യയായിരുന്നു പ്രധാന പ്രതി.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം

ഭക്ഷ്യവിഷബാധ; കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; മുൻ സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ ശ്രമിച്ചു