കെ.കെ. രമ

 
Kerala

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ

സിപിഎമ്മിന്‍റെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ഞായറാഴ്ച കോഴിക്കോട്ട് തുടക്കമായ സാഹചര്യത്തിലാണ് കെ.കെ. രമ രംഗത്തെത്തിയത്

Namitha Mohanan

കോഴിക്കോട്: സിപിഎമ്മിന്‍റെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ഞായറാഴ്ച കോഴിക്കോട്ട് തുടക്കമായി. തെറ്റുതിരുത്തലും വിശകലനവും മറ്റുമൊക്കെയാണ് അജണ്ട. ഇതിനിടെ സിപിഎമ്മിനെതിരേ വിമർശനവുമായി കെ.കെ. രമ എംഎൽഎ ഫെയ്സ് ബുക്കിൽ കുറിപ്പ് പങ്കുവച്ചു.

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുൻപ് ടി.പി. ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക് എന്നാണ് രമ കുറിപ്പിൽ ചോദിക്കുന്നത്.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം.,

നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി എസ്സും, വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?!!

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

മുൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത വ്യക്തി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമാമാങ്കം; അരങ്ങേറിയത് 443 വിവാഹങ്ങൾ

"ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസം ഇതായിരുന്നില്ല, വിശ്വസിച്ച് ഒപ്പം നിന്നിട്ടും..."; സിപിഎം ബന്ധം ഉപേക്ഷിച്ച് അനിൽ വി. നാഗേന്ദ്രൻ

സിൽവർസ്റ്റോണിൽ വിജയ്-അജിത് സ്നേഹാലിംഗനം; ആവേശത്തിൽ ആരാധകർ