ശ്രീറാം വെങ്കിട്ടരാമന്‍ |കെ.എം. ബഷീർ

 

file image

Kerala

കെ.എം. ബഷീറിന്‍റെ മരണം: വിചാരണ നടപടികൾ തത്ക്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

2019 ഓഗസ്റ്റ് മൂന്നിനാണ് കാറിടിച്ച് കെ.എം. ബഷീർ മരിച്ചത്

Namitha Mohanan

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ അപകട മരണകേസിൽ വിചാരണ നടപടിൽ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. ഒരു മാസത്തേക്കാണ് വിചാരണ നടപടികൾ നിർത്തിവയ്ക്കുക. സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്. ചൊവ്വാഴ്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം നൽകിയത്.

കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ഉത്തരവായിരുന്നു. അഡ്വ. സന്തോശിനാണ് നിയമനം. എന്നാൽ നിയമന ഉത്തരവ് ഹൈക്കോടതിയിലെത്തിയിട്ടില്ല. അതിനാലണ് വിചാരണ നീട്ടിവയ്ക്കാൻ കോടതി നിർദേശിച്ചത്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം. ബഷീർ മരണപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ മ‍്യൂസിയത്തിന് സമീപത്തുള്ള പബ്ലിക് ഓഫിസിന് മുന്നിൽ‌ വച്ച് കാറിടിച്ചാണ് ബഷീർ മരിച്ചത്. ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രധാന പ്രതി.

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം