ട്രെയിൻ തകരാറിലായി; കൊച്ചി മെട്രൊ സർവീസ് തടസപ്പെട്ടു

 
representative image
Kerala

ട്രെയിൻ തകരാറിലായി; കൊച്ചി മെട്രൊ സർവീസ് തടസപ്പെട്ടു

തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്

Namitha Mohanan

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രൊ ഗതാഗതം തടസപ്പെട്ടു. രാവിലെ 8 മണിയോടെയാണ് എംജി റോഡ് മെട്രൊ സ്റ്റേഷനിൽ വച്ച് ട്രെയിൻ തകരാറിലായത്. കരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സർവീസ് നടത്തുന്നത്. സാങ്കേതിക പ്രശ്നം നേരിട്ട ട്രെയിൻ മെട്രൊ മുട്ടo യാർഡിൽ എത്തിയാൽ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തിൽ സർവീസ് തുടരുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്. ഇതോടെ രാവിലെ കോളെജുകളിലേക്കും ജോലിസ്ഥലത്തേക്കും പോവാൻ മെട്രൊയെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി