.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊടി സുനി 
Kerala

സംഘർഷത്തിനു പിന്നാലെ കൊടി സുനിക്ക് ജയിൽ മാറ്റം

ഉ​ത്ത​ര​മേ​ഖ​ലാ ജ​യി​ല്‍ ഡി​ഐ​ജി​യു​ടെ കീ​ഴി​ലാ​ണ് ത​വ​നൂ​ര്‍ ജ​യി​ല്‍

MV Desk

തൃ​ശൂ​ര്‍: ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി കൊ​ടി സു​നി​യെ ജ​യി​ല്‍ മാ​റ്റി. വി​യ്യൂ​ര്‍ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സു​നി​യെ ത​വ​നൂ​രി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍പ്പി​ച്ച​ത്. ഉ​ത്ത​ര​മേ​ഖ​ലാ ജ​യി​ല്‍ ഡി​ഐ​ജി​യു​ടെ കീ​ഴി​ലാ​ണ് ത​വ​നൂ​ര്‍ ജ​യി​ല്‍.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ കൊ​ടി സു​നി ജ​യി​ല്‍ അ​ധി​കൃ​ത​രെ അ​ക്ര​മി​ച്ചി​രു​ന്നു. ര​ണ്ടു സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​നി​ക്കും പ​രു​ക്കേ​റ്റു. തു​ട​ര്‍ന്ന് ഇ​യാ​ളെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സു​നി​യ​ട​ക്കം പ​ത്തു ത​ട​വു​കാ​രു​ടെ പേ​രി​ല്‍ വി​യ്യൂ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നു​മാ​ണ് വി​യ്യൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. കൊ​ടി സു​നി അ​ഞ്ചാം പ്ര​തി​യാ​ണ്.

കൊ​ടി​സു​നി​യു​ടെ സു​ഹൃ​ത്ത് ര​ഞ്ജി​ത്താ​ണ് ഒ​ന്നാം പ്ര​തി. സാ​ജു, മി​ബു​രാ​ജ്, അ​രു​ണ്‍, താ​ജു​ദ്ദീ​ന്‍, ചി​ഞ്ചു മാ​ത്യു, ജ​റോം, ഷ​ഫീ​ഖ്, ജോ​മോ​ന്‍ എ​ന്നി​രാ​ണ് മ​റ്റു പ്ര​തി​ക​ള്‍. പ്ര​തി​ക​ള്‍ ജ​യി​ലി​ല്‍ ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​താ​യും എ​ഫ്ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

"പോകും, മുന്നോട്ടു തന്നെ പോകും"; രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ കത്ത്

പവൻ ഖേരയുടെ വീട്ടിൽ നിന്നും സംശയാസ്പദമായ വസ്തുക്കൾ അസം പൊലീസ് കണ്ടെത്തി; ഉടൻ അറസ്റ്റു ചെയ്തേക്കും

ഏകദിനങ്ങളുടെ കാലം കഴിഞ്ഞു; ടെസ്റ്റിനും ടി20യ്ക്കും പ്രാധാന‍്യം നൽകണമെന്ന് ലളിത് മോദി

ബിജെപിക്ക് ഇവിടെ ഒറ്റ സീറ്റും കിട്ടില്ല: പിണറായി വിജയൻ | Video

ലൈംഗികാതിക്രമ കേസ്; പരാതിക്കാരിക്കെതിരേ ആരോപണവുമായി രഞ്ജിത്