Jasmin Sha  file
Kerala

സംഘടനക്കുള്ളിലെ പ്രശ്നമെന്ന് വരുത്തിതീർക്കാൻ ആസൂത്രിതശ്രമം, നിയമനടപടികൾ സ്വീകരിക്കും; ജാസ്‌മിൻ‌ഷാ

കുട്ടിയെ കാണാതായപ്പോൾ തന്നെ യുഎൻഎയിലെ ഉൾപ്പോരാണ് ഇതിനു പിന്നിലെന്നു വരുത്തിതീർക്കാനാണ് ഒരു ഭാഗത്തു നിന്നും ശ്രമമുണ്ടായി

MV Desk

കൊല്ലം: ഓയൂരിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യഥാർഥ പ്രതികൾ പിടിയിലായകോടെ യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷനെതിരേ (യുഎൻഎ) നടന്നത് ആസൂത്രിത പ്രചരണമെന്നു വ്യക്തമാക്കുന്നതാണെന്ന് സംഘടനാ നേതാവ് ജാസ്മിൻ ഷാ.

കുട്ടിയെ കാണാതായപ്പോൾ തന്നെ യുഎൻഎയിലെ ഉൾപ്പോരാണ് ഇതിനു പിന്നിലെന്നു വരുത്തിതീർക്കാനാണ് ഒരു ഭാഗത്തു നിന്നും ശ്രമമുണ്ടായി. വ്യക്തമായ അജണ്ടയോടെയായിരുന്നു ശ്രമങ്ങൾ. കിട്ടിയ അവസരം മുതലാക്കി വളരെ മോശമായിട്ടായിരുന്നു സംഘടനയ്‌ക്കെതിരെയും കുട്ടിയുടെ പിതാവിനെതിരെയും പ്രചരണം നടന്നത്. പൊലീസിനെ ഉൾപ്പെടെ വഴിതെറ്റിക്കുന്ന സമീപനമാണ് ഉയർന്നു വന്നതെന്നും കുട്ടിയുടെ പിതാവിനെ അപമാനിച്ചവർ മാപ്പു പറയണമെന്നും സംഘടനയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല

മലേറിയ മരുന്ന് കഴിച്ച എഴ് വയസുകാരി മരിച്ചു; ആന്ധ്രയിൽ 52 പേർ ആശുപത്രിയിൽ