കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ പാളി അടർന്നു വീണു

 
Kerala

കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ മുകളിലേക്ക് മേൽക്കൂര അടർന്നു വീണു

വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്തേക്ക് പാളികൾ വീഴാതെയും കൂടുതൽ പരുക്കേൽക്കാതെയും രക്ഷപ്പെട്ടു

Namitha Mohanan

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് മുകളിലേക്ക് മേൽക്കൂരയുടെ സിമന്‍റു പാളി അടർന്നു വീണു. ശൂരനാട് കാഞ്ഞിരംവിളി സ്വദേശി ശ്യാമിന്‍റെ ദേഹത്തേക്കാണ് പാളി വീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്തേക്ക് പാളികൾ വീഴാതെയും കൂടുതൽ പരുക്കേൽക്കാതെയും രക്ഷപ്പെട്ടു.

ഒന്നാം നിലയിൽ ഓപ്പറേഷൻ തീയെറ്ററിനോട് ചേർന്ന് രോഗികളെ കിടത്തുന്ന വാർഡിലെ മേൽക്കൂരയുടെ പാളിയാണ് വീണത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. ബൈക്കപകടത്തിൽ കാലിനു പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം വൈകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക്‌ മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയായിരുന്നു സംഭവം.

അപകടത്തിന് പിന്നാലെ ജീവനക്കാരെത്തി പാളികൾ നീക്കം ചെയ്തു. പരുക്കേറ്റവരെ മറ്റ് വാർഡിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ആശുപത്രിക്കെതിരേ പ്രതിഷേധം ഉയർന്നു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാരടക്കമുള്ളവർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

'ഘടകകക്ഷികളുടെ ആഭ‍്യന്തര വിഷയത്തിൽ ഇടപെടാൻ പ്രതാപന് എന്താണ് അധികാരം'; കെപിസിസിക്ക് കേരള കോൺഗ്രസിന്‍റെ പരാതി

'റിപ്പോർട്ടർ കമ്പനിയെ സ്പോൺസറാക്കാനുള്ള തീരുമാനം മുൻ കായികമന്ത്രിയുടേത്'; മെസി തട്ടിപ്പിൽ സ്റ്റാഫംഗങ്ങൾ മൊഴി നൽകി

ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും

ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ മുന്‍കൂട്ടി തീര്‍ക്കണമെന്ന് എസ്ബിഐ