മെമു ട്രെയിൻ.

 

Representative image

Kerala

കൊല്ലം - കോട്ടയം മെമു എറണാകുളത്തേക്കു നീട്ടി

കോട്ടയം - എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നടപടി

Kochi Bureau

തിരുവനന്തപുരം: കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി റെയിൽവേ ഉത്തരവ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി ആശ്വനി വൈഷ്ണവിന് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം - എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് മെമു സർവീസ് ദീർഘിപ്പിച്ചതെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷണുകളിൽ മെമുവിന് സ്റ്റോപ്പ് ഉണ്ട്.