Kollam Sudhi

 
Kerala

കൊല്ലം സുധിയുടെ മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

സുധിയുടെ ഭാര്യ, 2 മക്കൾ, അമ്മ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്

Namitha Mohanan

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം എംഎസിടി കോടതി. സുധിയുടെ ഭാര്യ, 2 മക്കൾ, അമ്മ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്.

2023 ജൂൺ 5 നാണ് തൃശൂരിൽ വച്ച് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. അപകടത്തെ തുടർന്ന് കുടുംബം സമർപ്പിച്ച നഷ്ടപരിഹാര ഹർജിയും അനുബന്ധ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് കോട്ടയം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചത്.

1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. കോടതിച്ചെലവുകളടക്കം ചേർത്താണ് ആകെ 1.77 കോടി രൂപ ആശ്രിതർക്ക് നൽകാൻ ഉത്തരവിട്ടത്.