ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

 

Representative image

Kerala

കൊല്ലത്ത് വിവാഹ സത്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു

രാവിലെ കല്യാണ സമയത്ത് തുടങ്ങിയ പ്രശ്നം ഒടുവിൽ കൈയാങ്കളിലിലേക്ക് വഴിമാറുകയായിരുന്നു

Namitha Mohanan

കൊല്ലം: ഐസ്ക്രീം നൽകാത്തതിന്‍റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് സംഭവം. രാവിലെ കല്യാണ സമയത്ത് തുടങ്ങിയ പ്രശ്നം ഒടുവിൽ കൈയാങ്കളിലിലേക്ക് വഴിമാറുകയായിരുന്നു.

കല്യാണ വിരുന്നിനിടെ ഐസ്ക്രീം ചോദിച്ചപ്പോൾ പെൺവീട്ടുകാർ നൽകാത്തതിന് പിന്നാലെയാണ് കൂട്ടയടി നടന്നത്. ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിങ്ങുകാരൻ പറഞ്ഞതോടെ ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ നോക്കിയതോടെ വാക്കുതർക്കം മിനിറ്റുകൾക്കകം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും നീങ്ങുകയായിരുന്നു.

കസേരകളും പ്ലേറ്റുകളും പരസ്പരം എറിഞ്ഞ് അടി പാരമ്യത്തിലെത്തിയതോടെ സൽക്കാരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മറ്റ് അതിഥികൾ ഓഡിറ്റോറിയത്തിന് പുറത്തേക്ക് ചിതറിയോടി.

Get updates on WhatsApp

ഇതിനിടെ കൂട്ടയടികണ്ട് പരിഭ്രാന്തിയിലായ വധു കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വധുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ