ദിലീപ് ഖാൻ

 
Kerala

ജയിലിലെ ശമ്പളവും ഭക്ഷണവും മിസ് ചെയ്തു; അകത്ത് പോവാൻ വേണ്ടി മാത്രം മോഷണം നടത്തിയ പ്രതി പിടിയിൽ

46 കാരനായ ആവാടുതുറ സ്വദേശി ദിലീപ് ഖാനാണ് പൊലീസിന്‍റെ പിടിയിലായത്

Namitha Mohanan

കോവളം: ജയിലിൽ പോവാൻ മോഷണം നടത്തിയ പ്രതി പിടിയിൽ. ജയിലിലെ ഭക്ഷണവും ചികിത്സയും മിസ് ചെയ്തതിനാൽ തിരികെ പോവാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. തിരുവനന്തപുരം കോവളത്താണ് സംഭവം. 46 കാരനായ ആവാടുതുറ സ്വദേശി ദിലീപ് ഖാനാണ് പൊലീസിന്‍റെ പിടിയിലായത്.

ജയിലിലെ ചിട്ടകളും ഭക്ഷണവും ചികിത്സയുമെല്ലാം തനിക്ക് വളരെ ഇഷ്ടമാണെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, ജയിലിലെ അടുക്കളയിലെ പ്രധാന കുക്കായിരുന്ന ദിലീപിന് അവിടെ ലഭിച്ചിരുന്ന ശമ്പളവും ആകർഷകമാക്കി. ഈ സുഖ സൗകര്യങ്ങൾ ആസ്വദിക്കാനായി കോവളത്തും വിഴിഞ്ഞത്തുമായി രണ്ടിടങ്ങളിലാണ് പ്രതി മോഷണം നടത്തിയത്.

നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ, കൂടിക്കാഴ്ച വൈകിട്ട്; അന്തിമ തീരുമാനം എന്നുണ്ടാവും!!

പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രിയായി സുവേന്ദു അധികാരി സത‍്യപ്രതിജ്ഞ ചെയ്തു; ബ്രിഗേഡ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത് ജനസാഗരം

'360 ഡിഗ്രി' താരത്തിന്‍റെ ക‍്യാപ്റ്റൻസി നഷ്ടമാകും; പകരം ഇന്ത‍്യയെ നയിക്കാൻ സഞ്ജു

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

ഓഫർ അവസാനിച്ചു, ഇനി നടപടിയിലേക്ക്; പിഴയടക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും!