കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ സീലിങ് അടർന്നുവീണ് രണ്ട് പേർക്ക് പരുക്ക്

 
Kerala

കോഴിക്കോട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡി സീലിങ് അടർന്നുവീണ് രണ്ട് പേർക്കു പരുക്ക്

ഇരുവരുടെയും തലയ്ക്കാണ് പരുക്കേറ്റത്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരുക്ക്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ജിപ്സം സീലിങ് ഇളകി വീണാണ് അപകടമുണ്ടായത്.

ഇരുവരുടെയും തലയ്ക്കാണ് പരുക്കേറ്റത്. ചെറിയ മുറിവാണ് ഉള്ളത്. പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. 2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഇവിടെ പലതരത്തിലുള്ള പരിശോധനകളും പഠനങ്ങളും അതിന് ശേഷം നടന്നിട്ടുണ്ട്. എന്നാൽ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി