മരിച്ച തങ്കമണി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കേസെടുത്തു. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തിങ്കളാഴ്ചയാണ് വീട്ടമ്മ മരിച്ചത്. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49)യാണ് മരിച്ചത്.
അഞ്ചാം തീയതിയാണ് തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനായിരുന്നു ശസ്ത്രക്രിയ. ഒമ്പതിന് വാര്‍ഡിൽ പ്രവേശിപ്പിച്ചു. ഒമ്പതിന് രാത്രി തന്നെ ബ്ലീഡിങ്ങും ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. 10ന് വീണ്ടും ശസ്‌ത്രക്രിയ നടത്തി. തുടർന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തങ്കമണി മരിച്ചത്.