കോഴിക്കോട്ട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, 2 പേർ കുടുങ്ങിക്കിടക്കുന്നു
കോഴിക്കോട്: മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപെട്ടു. ടാങ്കിനുളളിൽ കുടുങ്ങിയ 3 പേരിൽ ഒരാൾ മരിച്ചു. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. മറ്റ് രണ്ട് പേർക്കായി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
ടാങ്കിന്‍റെ വായ ഭാഗത്ത് വീതി കുറവായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്ക്കരമാണ്. കുടുങ്ങിക്കിടക്കുന്ന 2 പേരെ സംബന്ധിച്ച് നിലവിൽ വിവരമൊന്നുമില്ല. എത്രയും വേഗം കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.