അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; കോഴിക്കോട് സ്വദേശിയുടെ കൈവിരലുകൾ അറ്റു

 

representativeimage

Kerala

അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; കോഴിക്കോട് സ്വദേശിയുടെ കൈവിരലുകൾ അറ്റു

സഹദിന്‍റെ ഇടതുകൈയിലെ 2 വിരലുകളാണ് അറ്റത്

Namitha Mohanan

കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്‍റീന വിജയിച്ചതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ച യുവാവിന്‍റെ കൈവിരലുകൾ അറ്റു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി (22) ക്കാണ് പരുക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം.

സഹദിന്‍റെ ഇടതുകൈയിലെ 2 വിരലുകളാണ് അറ്റത്. ചെറുവിരലും മോതിര വിരലും പൂർണമായും നടവിരൽ പകുതിയും അറ്റു. സഹദിന്‍റെ രണ്ട് കൈകളിലും പടക്കമുണ്ടായിരുന്നു.

വലതുകൈയിലെ പടക്കം കത്തിച്ച് എറിയുന്നതിനിടെ ഇടത് കൈയിലെ പടക്കത്തിൽ തീപിടിച്ച് പൊട്ടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി