അപകടത്തിൽ മരിച്ച ദേവിക, ഗോപിക, ഇയാസ്|കെ.പി. ശശികല
പാലക്കാട്: നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മരിച്ച പെൺകുട്ടികളെയും കുടുംബത്തെയും വീണ്ടും പരിഹസിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ഹിന്ദു പെൺകുട്ടികൾ ഒരു മുസ്ലിം ചെറുക്കനൊപ്പം അർധരാത്രി പുറത്തിറങ്ങിയതിനെ ചൊല്ലി ശശികല നടത്തിയ വർഗീയ പരാമർശത്തിനെതിരേ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
മകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വളരെ മോശം പ്രചരണങ്ങളാണ് നടത്തുന്നതെന്നും മകൾ പഠനവും ജോലിയും കഴിഞ്ഞ് ചായകുടിക്കാനായി പുറത്തിറങ്ങിയതാണെന്നും കുടുംബം വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. അവർ ശശികലയല്ല വിഷകലയാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് ശശികലയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്.
നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന് എല്ലാ മാതാപിതാക്കളോടും താൻ മാപ്പു പറയുന്നുവെന്നും എല്ലാ മാതാപിതാക്കളും പാതിരാക്ക് ചായ കുടിക്കാൻ വിടണമെന്നും നൈറ്റ് ലൈഫുകളും സജീവമാകട്ടെയെന്നും അവർ ഫെയ്സ് ബുക്കിൽ കുറിച്ചു. തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് തനിക്കെന്നും മകൾ മരിച്ച് കിടക്കുമ്പോഴും തന്നെ വിഷകലയെന്ന് വിളിക്കാൻ മറന്നില്ലല്ലോ എന്നും അവരുടെ കുറിപ്പിൽ പറയുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
പത്രസമ്മേളനം കണ്ടു
വിഷകല' എന്ന പ്രയോഗം അത് കലക്കി!
മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേവലാതിയിലും അത് മറന്നില്ലല്ലോ!?
Thanks!
ശരി
എല്ലാ പെണ്മക്കളുടെ രക്ഷിതാക്കളോടും ഞാൻ മാപ്പു പറയുന്നു
എന്തിനെന്നോ
നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന്?
അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം?
നമുക്ക് രാത്രി പകലാക്കാം!
നൈറ്റ് വാക്കുകൾ സജീവമാക്കാം
നൈറ്റ് ലൈഫുകളും സജീവമാകട്ടെ??!
തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്???
സർവ്വമംഗളാനീ ഭവന്തു
ആത്മ ഗതം
അല്ല ആ ചങ്ങായി പറഞ്ഞ ഹിന്ദു മുസ്ലിം എവിടുന്നാണ് കിട്ടിയത്
അത് വെച്ചാൽ അല്ലേ ഒരു ഗുമ്മുണ്ടാവുള്ളൂ അല്ലേ?