നന്ദഗോവിന്ദം ഭജൻസ്, കെ.പി. ശശികല

 
Kerala

'ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജൻസിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.പി. ശശികല

കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് ഭജനയ്ക്കിടയിൽ ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്

Aswin AM

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടത്തിയ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഹിന്ദു ഐക‍്യവേദി നേതാവ് കെ.പി. ശശികല.

‌ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ലെന്നും ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത് ഒരു വീട്ടമ്മയുടെ ഉപദേശമാണെന്നുമായിരുന്നു അവർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലാണ് ഭജനയ്ക്കിടയിൽ ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം ഉൾപ്പെടുത്തിയിരുന്നത്. തൊട്ടടുത്തുള്ള പള്ളിയുമായി ക്ഷേത്രത്തിനുള്ള ബന്ധം പരാമർശിച്ചു കൊണ്ടാണ് നന്ദഗോവിന്ദം ഭജൻസ് ടീം ഈ ഗാനമാചരിച്ചത്.

ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിലും വിളക്കു തെളിയിക്കാറുണ്ട്. ക്ഷേത്രോത്സവത്തിനു വേണ്ടിയുള്ള പാർക്കിങ സൗകര്യവും പള്ളിയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് ക്രിസ്തീയ ഭക്തിഗാനം പാടിയത്.

കെ.പി. ശശികലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ ?പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ?ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിർപ്പിക്കാനും ഒക്കെ നല്ലതാണ്! പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും ! ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്‍റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ?ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല Any How ആശംസകൾ ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത് ഒരു വീട്ടമ്മയുടെ ഉപദേശമാണ് പാടിയ വരികൾ കമന്‍റിലുണ്ട്

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി