സണ്ണി ജോസഫ്

 
Kerala

വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്‍റ് പോയി; സബ് എൻജീനിയർക്ക് സസ്പെൻഷൻ

കെഎസ്ഇബി സബ് എൻജിനീയർ പി.വി. സതീഷ് ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്

Aswin AM

കണ്ണൂർ: വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ‍്യുതി മുടങ്ങിയ സംഭവത്തിൽ നടപടി. കെഎസ്ഇബി സബ് എൻജീനിയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു.

എക്സിക‍്യൂട്ടീവ് എൻജീനിയറുടേതാണ് നടപടി. അറിയിപ്പില്ലാതെ വൈദ‍്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ‍്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്. മന്ത്രിയുടെ പരിപാടിയുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് ലൈൻ ഓഫാക്കിയതെന്നുമാണ് സബ് എൻജീനിയറുടെ വിശദീകരണം.

കണ്ണൂരിൽ മന്ത്രി പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധന സഹായ വിതരണ പരിപാടിക്കിടെയാണ് വൈദ‍്യുതി മുടങ്ങിയത്. തുടർന്ന് മൈക്കില്ലാതെയും വൈദ‍്യുതിയില്ലാതെയുമാണ് വൈദ‍്യുതി മന്ത്രി സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ചതിനു ശേഷമാണ് മന്ത്രിക്ക് പ്രസംഗിക്കാൻ സാധിച്ചത്.