അയ്യപ്പഭക്തരുമായി വാക്ക് തർക്കം; കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ

 
file image
Kerala

അയ്യപ്പഭക്തരുമായി വാക്ക് തർക്കം; കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി

Namitha Mohanan

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്ക് തർക്കത്തെ തുടർന്ന് കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ. പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ ബസിലെ കണ്ടക്റ്റർ എം.ആർ. രാജേഷിനെതിരേയാണ് നടപടി.

കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കണ്ടക്റ്ററും യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് ബസ് ഏറെനേരം പിടിച്ചിട്ടിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

"ശബരിമല തീർഥാടന കാലയളവിൽ അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണ്. തീർഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കും" കെഎസ്ആർടിസി അറിയിച്ചു.