സേവനം മോശമെന്ന് പരാതി; കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി വച്ച് കെഎസ്ആർടിസി

 
Kerala

സേവനം മോശമെന്ന് പരാതി; കെഎസ്ആർടിസി കൊറിയർ സർവീസ് നിർത്തി വച്ചു

ആന്ധ്രയിലെ സിംഗു സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്‍റെ നടത്തിപ്പ് ചുമതല

Namitha Mohanan

തിരുവനന്തപുരം: കൊറിയർ സർവീസ് താത്കാലികമായി നിർത്തി വച്ചതായി കെഎസ്ആർടിസി. ആന്ധ്രയിലെ സിംഗു സൊല്യൂഷൻസിനായിരുന്നു (Singu Solutions) കെഎസ്ആർടിസി കൊറിയർ സർവീസിന്‍റെ നടത്തിപ്പ് ചുമതല. ഇവരുടെ സേവനം മോശമാണെന്ന് പരാതി ഉയർന്നതോടെയാണ് നടപടി.

സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൊറിയർ ബുക്ക്‌ ചെയ്യുന്നതും കെഎസ്ആർടിസി നിർത്തിവച്ചു.

ആദ്യം കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ നടത്തിയിരുന്നത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.

സിംഗുവിന്‍റെ സർവീസ് അവസാനിപ്പിച്ചതോടെ കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ