പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

 

കെ.ബി. ജയചന്ദ്രൻ

Kerala

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

എല്ലാ ജില്ലകളിലേയും ഡിപ്പോകൾ കേന്ദ്രീകരിച്ച് സാരി വിതരണം നടത്തുമെന്നാണ് പ്രചരിച്ചത്

Manju Soman

തിരുവനന്തപുരം: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിയുടെ നൂറാം ദിവസമായ ചൊവ്വാഴ്ച സ്ത്രീകൾക്ക് കെഎസ്ആർടിസ് സൗജന്യമായി സാരി വിതരണം നടത്തുമെന്നത് വ്യാജ വാർത്ത. എല്ലാ ജില്ലകളിലേയും ഡിപ്പോകൾ കേന്ദ്രീകരിച്ച് സാരി വിതരണം നടത്തുമെന്നാണ് പ്രചരിച്ചത്. എന്നാൽ വാർത്ത തെറ്റാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

സാരി വിതരണം തമ്പാനൂരിൽ ഗതാഗത വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ആഘോഷ പരിപാടികൾ മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിൽ മന്ത്രി കെഎസ്ആർടിസി എംഡിയെ ഉൾപ്പടെ കടുത്ത അതൃപ്തി അറിയിച്ചു. പിന്നാലെ കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോദ് ശങ്കറും വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി. പദ്ധതിയുടെ ശോഭ കെടുത്താനായി നടത്തിയ വ്യാജ പ്രചാരണത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന് മന്ത്രി നിർദേശിച്ചു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി. ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള 97 ദിവസത്തെ കണക്കുകൾ പ്രകാരം 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ നടന്നത്. ഇക്കാലയളവിൽ 266.53 കോടി രൂപയുടെ ടിക്കറ്റുകളാണ് യാത്രക്കാർക്ക് സൗജന്യമായി നൽകിയത്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ

സ്കൂളിൽ അധ്യാപികയെ വെടിവച്ച് കൊന്നു; പിന്നാലെ പ്രതി സ്വയം വെടിയുതിർത്ത് മരിച്ചു