ശുചിമുറിയും കഫെറ്റീരിയയും; വന്ദേഭാരതിനെ വെല്ലുന്ന കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ്, ഞായറാഴ്ച മുതൽ ഓട്ടം തുടങ്ങും

 
Kerala

ശുചിമുറിയും കഫെറ്റീരിയയും; വന്ദേഭാരതിനെ വെല്ലുന്ന കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ്, ഞായറാഴ്ച മുതൽ ഓട്ടം തുടങ്ങും

ആലപ്പുഴ- ബെംഗളൂരു പാതയിൽ ആണ് ബസ് സർവീസ് നടത്തുക

Manju Soman

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആഡംബര ബസുകൾ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. എക്സിക്യൂട്ടീവ് ക്ലാസ് എന്ന പേരിലാണ് ബസുകൾ നിരത്തിലിറങ്ങുന്നത്. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയുമൊക്കെയായാണ് ബസ് ഒരുക്കിയിരിക്കുന്നത്. പറയുകയാണെങ്കിൽ വന്ദേഭാരത് സമാനം.

ആലപ്പുഴ- ബെംഗളൂരു പാതയിൽ ആണ് ബസ് സർവീസ് നടത്തുക. ആലപ്പുഴയിൽ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എംപി ബസ് സർവീസ് ഉദ്ഘാടനം ചെയ്യും. ആദ്യ സർവീസിലേക്കുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഒന്നിടവിട്ട ദിനങ്ങളിലാണ് ബസ് സർവീസ് നടത്തുക. ആലപ്പുഴയിൽ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി പിറ്റേ ദിവസം രാവിലെ 5.55ന് ബെംഗളൂരുവിൽ എത്തും.

തുടർന്ന് ബെംഗളൂരുവിൽ നിന്ന് രാത്കി എട്ടിന് പുറപ്പെടുന്ന സർവീസ് ഇതേ റൂട്ടിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും. യാത്രക്കാർക്കായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ നിരിയിലും പണ്ട് സീറ്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകൾക്ക് പിന്നിൽ പ്രത്യേക സ്ക്രീനുകളും നൽകിയിട്ടുണ്ട്. ചായ ഉൾപ്പടെയുള്ള ലഘുഭക്ഷണവും ബസിൽ ഒരുക്കിയിട്ടുണ്ട്.

Get updates on WhatsApp