Kerala

എറണാകുളം ലോ കോളെജില്‍ പ്രധാനമന്ത്രിക്കെതിരായ കെഎസ്‌യു ബാനർ അഴിച്ചുമാറ്റി പൊലീസ്; 2 പേർ കസ്റ്റഡിയിൽ

കെഎസ്‌യു പ്രവർത്തകർ സ്ഥാപിച്ച ബോർഡാണ് പൊലീസ് നീക്കം ചെയ്തത്

MV Desk

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നു പോവുന്ന എറണാകുളം ലോ കോളെജ് ക്യാമ്പസിൽ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്ത് പൊലീസ്. കെഎസ്‌യു പ്രവർത്തകർ സ്ഥാപിച്ച ബോർഡാണ് പൊലീസ് നീക്കം ചെയ്തത്. 2 കെഎസ്‌യു പ്രവർ‌ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ ക്യാംമ്പസിൽ വിദ്യാർഥികൾ ഒത്തുകൂടിയതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

'മോദി ഗോ ബാക്ക്' എന്നെഴുതിയ ബോർഡാണ് ഉച്ചയോടെ ക്യാമ്പസിൽ പ്രവർത്തകർ സ്ഥാപിച്ചത്. പൊലീസ് എത്തി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർ‌ഥികൾ കൂട്ടാക്കിയില്ല. തുടർന്ന് പൊലീസ് തന്നെ ബോർഡുകൾ അഴിച്ചു മാറ്റുകയായിരുന്നു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ