'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം'; എസ്എഫ്ഐ പോസ്റ്ററിനെതിരേ പരാതി നൽകി കെഎസ്‌യു

 
Kerala

'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം'; എസ്എഫ്ഐ പോസ്റ്ററിനെതിരേ പരാതി നൽകി കെഎസ്‌യു

കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ സുൽഫിക്കറാണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്

Aswin AM

കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഉയർത്തിയ നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം എന്ന പോസ്റ്ററിനെതിരേ പൊലീസിൽ പരാതി നൽകി കെഎസ്‌യു. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ സുൽഫിക്കറാണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

മുഖ‍്യമന്ത്രിയുടെ സൽപേരിന് ഭംഗം വരുത്താനും അപമാനിക്കാനും ലക്ഷ‍്യമിട്ടാണ് എസ്എഫ്ഐ ഇത്തരം അധിക്ഷേപരമായ പോസ്റ്റർ ഉയർത്തിയതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

ഇതിനു പിന്നിലുള്ളവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് കെഎസ്‌യു നേതാവിന്‍റെ ആവശ‍്യം. എന്നാൽ ജെൻ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കിയെന്നും അതൊരു മോശം വാക്കല്ലെന്നും കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം ന‍്യായീകരിച്ചിരുന്നു. സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ഭാഗമായുള്ള സാധാരണ പ്രതികരണം മാത്രമാണ് ആ പോസ്റ്റിലൂടെ ഉണ്ടായതെന്നും അവർ പറഞ്ഞിരുന്നു.

പ്രമുഖർക്കും എസ്ഐആർ നോട്ടീസ്; പട്ടികയിൽ എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മിഷണർ സന്ധു തുടങ്ങിയവർ

റോൾസ് റോയ്സിൽ എത്തിയതിന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയ്ക്കെതിരേ ട്രോൾ വർഷം; പിന്തുണയുമായി കങ്കണ റണാവത്ത്

സെഞ്ചുറി തിളക്കത്തിൽ ഷഫാലി വർമ; ഇന്ത‍്യ ഏഷ‍്യൻ ഗെയിംസ് ഫൈനലിൽ‌

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ എളവേനിൽ വാളറിവൻ‌, ഇന്ത്യക്ക് രണ്ടാം വെള്ളി