.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
KT Jaleel file
Kerala

''എന്‍റെ രക്തത്തിനും മാംസത്തിനുമായി വട്ടമിട്ടുപറന്ന 'കഴുകൻമാർ' സ്വയമൊന്ന് പശ്ചാതപിക്കുകയെങ്കിലും വേണ്ടെ?''

നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു

MV Desk

മലപ്പുറം: സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് പിഴ ഈടാക്കിയതിനു പിന്നാലെ തനിക്കെതിരേ ഉയര്ഡന്നിരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി കെ.ടി. ജലീൽ എംഎൽഎ. എന്‍റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന "കഴുകൻമാർ" മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാതപിക്കുകയെങ്കിലും വേണ്ടെ എന്ന് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ ചോദിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....

കണ്ണിൽ കരട് പോയതിന് ചെവിയിൽ ഊതിയവരോട് ഒരുവാക്ക്!!!

നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു.

എന്‍റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന "കഴുകൻമാർ" മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാതപിക്കുകയെങ്കിലും വേണ്ടെ? വിശുദ്ധഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും!

എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവർക്ക്, എൻ്റെ സഞ്ചാരവഴികൾ യഥാസമയം നൽകി സഹായിച്ചവരും അവർ ചെയ്ത കൊടുംപാപത്തിന്‍റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?

എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ "സൻമനസ്സ്" കാണിക്കുമൊ? സത്യമേവ ജയതേ!

താനൂരിൽ ടി. മുഹമ്മദ് സമീർ മത്സരിക്കും; വള്ളിക്കുന്നിൽ സി.പി. മുസ്തഫ, എൽഡിഎഫ് പട്ടിക പൂർണം

മാർച്ചിൽ മഴയും മിന്നലും കൊടുങ്കാറ്റും; അസാധാരണ കാലാവസ്ഥയ്ക്ക് സാധ്യത

തെരഞ്ഞെടുപ്പിന് മുൻപ് ക്ഷേമ പെൻഷൻ കൈകളിലെത്തും; ഈമാസം 4000 രൂപ

സിപിഎം ഭീഷണി; വി.കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി

'ഗിൽ മൂന്നു ഫോർമാറ്റിലും തിളങ്ങാൻ കഴിവുള്ള താരം'; മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിൽ തിരിച്ചെത്താമെന്ന് പുജാര