കുംഭമേള പെൺകുട്ടിയുടെ ജീവന് ഭീഷണി; സംരക്ഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

 
Kerala

കുംഭമേള പെൺകുട്ടിയുടെ ജീവന് ഭീഷണി; സംരക്ഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കുടുംബക്കാരിൽ നിന്നുമാണ് പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

നീതു ചന്ദ്രൻ

കൊച്ചി: കുംഭമേള പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകാൻ സർക്കാരിനും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.സംസ്ഥാന സർക്കാരിനും എസ്എച്ച്ഒയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുടുംബക്കാരിൽ നിന്നുമാണ് പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭർത്താവ് മുഹമ്മദ് ഫർമാനെതിരേ പെൺകുട്ടിയുടെ കുടുംബം നിയമനടപടി സ്വീകരിച്ച സാഹചര്യത്തിലാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ പെൺകുട്ടിക്ക് സംരക്ഷണം നൽകേണ്ടതുണ്ടെന്ന് വ്യക്തമാണെന്ന് കോടതി പരാമർശിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത്. കേസ് ജൂലൈ 10നു വീണ്ടും പരിഗണിക്കും.

എബോള ആശങ്ക ഒഴിഞ്ഞു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്‌

തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ യുവതിയെ കയറി പിടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

വെടിനിര്‍ത്തലിനു പിന്നാലെ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; 5 മരണം

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: പ്രതി മൊബൈൽ ഫോൺ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തൽ‌

വിദ്യാര്‍ഥി നാഗ്പൂരില്‍, പരീക്ഷാകേന്ദ്രം അബുദാബിയിൽ; 'നീറ്റി'ൽ വീണ്ടും പിഴവുകളുമായി എന്‍ടിഎ