ksu flag
ksu flag file
Kerala

കുന്ദമംഗലം കോളെജിലെ റിപോളിങില്‍ കെഎസ്‌യുവിന് വിജയം

കോഴിക്കോട്: കുന്ദമംഗലം ഗവണ്‍മെന്‍റ് കോളെജിലെ റിപോളിങില്‍ യുഡിഎസ്എഫിന് വിജയം. പിഎം മുഹസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ റീപോളിങ്ങിലാണ് യുഡിഎസ്എഫ് വിജയിച്ചത്.

8 ജനറല്‍ സീറ്റുകളിലും കെഎസ്‌യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഉച്ചയ്ക്ക് 12.30 വരെയായിരുന്നു റീപോളിങ്ങ്. ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഈ ബൂത്തിൽ ഉള്‍പ്പെടുന്ന ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കോളെജിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെഎസ് യു -എംഎസ്എഫ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല വിധി നേടുകയായിരുന്നു. വോട്ടെണ്ണല്‍ നടന്ന ഒന്ന്, മൂന്ന് ബൂത്തുകളില്‍ കെഎസ്യു -എംഎസ്എഫ് മുന്നണി മുന്നിട്ടു നില്‍ക്കുമ്പോഴാണ് ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടത്. വോട്ടെണ്ണൽ കഴിയാറായതോടെ തോല്‍വി ഭയന്ന് എസ്എഫ്‌ഐ സംഘര്‍ഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പര്‍ നശിപ്പിച്ചുവെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. ബാലറ്റ് പേപ്പര്‍ നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ വേനൽമഴ; 9 ജില്ലകളിൽ യെലോ അലർട്ട്

നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞു; അപകടത്തിൽ ബന്ധു മരിച്ചു

ജോസ് കെ. മാണിയെ ക്ഷണിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി വി.ഡി. സതീശൻ

സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയം; മകനേയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു