കുഴൂർ സുധാകര മാരാർ.

 
Kerala

കുഴൂർ സുധാകര മാരാർ അന്തരിച്ചു

തായമ്പക, പഞ്ചവാദ്യം, മരപ്പാണി, ഇടയ്ക്ക, സോപാനസംഗീതം, കഥകളി കൊട്ട് തുടങ്ങി വാദ്യകലയുടെ വിവിധ മേഖലകളിൽ തിളങ്ങിയ കലാകാരൻ.

Thrissur Bureau

മാള: പ്രമുഖ വാദ്യകലാകാരനും കുഴൂർ ത്രയങ്ങളുടെ പിൻഗാമിയുമായ കുഴൂർ സുധാകര മാരാർ അന്തരിച്ചു. 70 വയസായിരുന്നു അദ്ദേഹത്തിന്. തായമ്പക, പഞ്ചവാദ്യം, മരപ്പാണി, ഇടയ്ക്ക, സോപാനസംഗീതം, കഥകളി കൊട്ട് തുടങ്ങി വാദ്യകലയുടെ വിവിധ മേഖലകളിൽ ദീർഘകാലം സജീവമായിരുന്നു അദ്ദേഹം.

​പഞ്ചവാദ്യത്തിലും തായമ്പകയിലും വ്യക്തിമുദ്ര പതിപ്പിച്ച സുധാകര മാരാർക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വാദ്യകലാരംഗത്ത് വലിയ ശിഷ്യസമ്പത്തിന് ഉടമയാണ്. ​സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുഴൂരിലെ വീട്ടുവളപ്പിൽ.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്