പ്രതീകാത്മക ചിത്രം

 
Kerala

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ

കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നിന്‍റെ ഭാഗമാണ് സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞു വീണത്

Sarath Nath MS

പാണക്കാട്: മലപ്പുറം പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നിന്‍റെ ഭാഗമാണ് സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞു വീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം.

മാധ്യമപ്രവർത്തകരടക്കം നിരവധി പേർ ഇവിടെ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്. എന്നാൽ മണ്ണിടിയുന്നത് കണ്ടതിനെ തുടർന്ന് ആളുകൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. അതേസമയം രക്ഷപ്പെടുന്നതിനിടെ ചിലർക്ക് വീണ് പരുക്കേറ്റുവെന്ന് വിവരമുണ്ട്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ മണ്ണുമാന്തി യന്ത്രം എത്തിച്ച് തെരച്ചിൽ നടത്തുകയാണ്.

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്