വിവാദ പത്ര പരസ്യം നൽകിയത് അഭ്യുദയകാംക്ഷികൾ; വിചിത്ര വിശദീകരണവുമായി സിപിഎം 
Kerala

വിവാദ പത്രപരസ്യം നൽകിയത് അഭ്യുദയകാംക്ഷികൾ; വിചിത്ര വിശദീകരണവുമായി സിപിഎം

സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയതിനു പിന്നാലെയായിരുന്നു വിവാദ പരസ്യം

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചരണ ദിവസം വന്ന വിവാദ പത്രപരസ്യത്തിൽ വിശധീകരണവുമായി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റ്. ആർ‌ഡിഒയ്ക്കാണ് വിശദീകരണം നൽകിയത്. പത്രത്തിൽ സന്ദീപ് വാരിയരെ കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികളെന്നാണ് വിശദീകരണം. വിവാദ ഭാഗങ്ങളെക്കുറിച്ച് അറിയില്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. മത്രമല്ല, സ്ഥാനാർഥി പി. സരിന് പരസ്യത്തിൽ പങ്കില്ലെന്നും വ്യക്തമക്കി.

സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയതിനു പിന്നാലെയായിരുന്നു വിവാദ പരസ്യം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി 2 പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സന്ദീപ് വാര്യരുടെ പഴയ നിലപാട് ഉയർത്തിക്കാട്ടിയായിരുന്നു പരസ്യം നൽകിയത്.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ