അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

 
Kerala

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

വിഷയത്തിൽ ഇനിയും ചർച്ച നടക്കുമെന്ന് പിഎംഎ സലാം അറിയിച്ചു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരത്തിലേറുന്നതിനു മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പാറക്കൽ അബ്ദുള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ‌, വി.ഇ. ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. പി.കെ. ബഷീറിനെ മന്ത്രിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഞ്ച് മന്ത്രിമാർ എന്ന നിർദേശത്തിൽ ഉറച്ചു നിന്നു കൊണ്ടാണ് ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നാല് മന്ത്രിസ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് നിർദേശിച്ചിരിക്കുന്നത്. വിഷയത്തിൽ ഇനിയും ചർച്ച നടക്കുമെന്ന് പിഎംഎ സലാം അറിയിച്ചു.

അതേ സമയം രണ്ട് മന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ് ജെ വിഭാഗം. തെരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസിന് രണ്ടു സീറ്റുകൾ വിട്ടു കൊടുത്തിരുന്നുവെന്നാണ് കേരള കോൺഗ്രസ് ഉന്നയിക്കുന്ന വാദം. ഞായറാഴ്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറുമെന്ന് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ; അരങ്ങേറ്റത്തിൽ വൈഭവിനു തിളങ്ങാനായില്ല

വിജയ് സർക്കാരിനെ അട്ടിമറിക്കൽ; ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കും സഹോദരനും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം

കോളെജ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി ബിടെക് വിദ്യാർഥി ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ പിടിയിലായ 50 ബംഗ്ലാദേശ് പൗരന്‍മാരെ നാടുകടത്തി