വി.ഡി. സതീശൻ

 

file image

Kerala

"ലൈഫ് ഭവന പദ്ധതി തുടരും": മുഖ്യമന്ത്രി വി.ഡി. സതീശൻ

പട്ടിക വര്‍ഗ, ജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മിക്കുന്ന പദ്ധതി സമാന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം

Manju Soman

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ലൈഫ് തുടരുന്നതോടൊപ്പം പട്ടിക വര്‍ഗ, ജാതി വിഭാഗക്കാര്‍ക്ക് വീട് നിര്‍മിക്കുന്ന പദ്ധതി സമാന്തരമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയാണ് അനീതിയുണ്ടായത് അവിടെയെല്ലാം അദ്ദേഹമെത്തി. കേരളമുള്ള കാലം വരെ അദ്ദേഹത്തിന്‍റെ സമരങ്ങള്‍ ഓര്‍ത്തുവെക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ പട്ടിക ജാതി ഫണ്ട് വെട്ടിക്കുറച്ചപ്പോള്‍ പ്രതിഷേധിവരാണ് ഞങ്ങള്‍. അധികാരത്തിലെത്തിയപ്പോള്‍ ഒരു രൂപ ബാക്കിയില്ലാതെ ഇ ഗ്രാന്‍റ് മുഴുവന്‍ നല്‍കി.

ദലിത് ക്രൈസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ പഠനം നടത്തുമെന്നും അവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ഡിഎസിന് കോളെജ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടിയോടുള്ള പ്രതിബദ്ധത ഈ സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎസ്‌സി നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്നും അതില്‍ എസ്‌സി - എസ്ടി പ്രാതിനിധ്യമില്ലെങ്കില്‍ നിയമനങ്ങള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു

ചതയദിന പരിപാടിയിൽ നിന്ന് പിൻമാറി; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ, ക്ഷോഭിച്ച് വി.ഡി. സതീശൻ

സത്യപ്രതിജ്ഞ ചെയ്തത് 25 ദിവസം മുൻപ്; പൊട്ടിക്കരഞ്ഞുകൊണ്ട് രാജി പ്രഖ്യാപിച്ച് കർണാടക മന്ത്രി

വാടക നൽകാൻ പണമില്ല, കുടുംബത്തിനും വേണ്ട; രോഗബാധിതനായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ട് ഒരു മാസം

"ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവുണ്ടായി"; വിവാദ പ്രസംഗത്തിൽ മാപ്പു പറഞ്ഞ് സണ്ണി എം. കപിക്കാട്

നേപ്പാളിൽ വീണ്ടും പ്രളയഭീതി; ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നു