അക്ഷയ് കൃഷ്ണൻ

 
Kerala

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

മുള്ളുംപുറം സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്ഷയ്

Namitha Mohanan

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് കൗമാരക്കാരൻ മരിച്ചു. സ്റ്റേഷനറി കടയുടെ ഗോഡൗണിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന 19 വയസുകാരൻ അക്ഷയ് കൃഷ്ണൻ ആണ് മരിച്ചത്.

മുള്ളുംപുറം സ്റ്റോഴ്സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്ഷയ്. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് സ്ഥാപനത്തിന്‍റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്.

വെള്ളൂർക്കുന്നത്തുള്ള മുനിസിപ്പൽ ബിൽഡിങ്ങിലെ കടയിലെ ജീവനക്കാരനായ അക്ഷയ്, മുകൾ നിലകളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന സാധനങ്ങൾ എടുക്കാനായാണ് ഗോഡൗണിലേക്ക് എത്തിയത്.

ഗോഡൗണിൽ ആവശ്യമുള്ള സാധനം കിട്ടിയില്ലെന്ന് പറഞ്ഞ് അക്ഷയ് കടയിലേക്ക് വിളിച്ചിരുന്നു. തുടർന്ന് മറ്റൊരു ജീവനക്കാരൻ ഇത് അന്വേഷിച്ചെത്തിയപ്പോഴാണ് അക്ഷയ്‌യെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ സാരമായ പരുക്കാണ് മരണകാരണം.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

ഷുഹൈബ് വധക്കേസ്; വിചാരണ തലശേരി കോടതിയിൽ നിന്ന് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ