പിണറായി വിജയൻ | ലിജോ ജോസ് പെല്ലിശേരി

 
Kerala

"നന്ദി സഖാവേ, ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്ത് കേരളത്തെ മുന്നിൽ നിന്നു നയിച്ചതിന്"; ലിജോ ജോസ് പെല്ലിശേരി

ലിജോയെ പിന്തുണച്ചും എതിർപ്പ് അറിയിച്ചും നിരവധി കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്

Namitha Mohanan

മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലിജോയുടെ പ്രതികരണം.

"നന്ദി സഖാവേ . കേരളത്തിനെ അതിന്‍റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്" എന്നാണ് പിണാറായി വിജയന്‍റെ ചിത്രത്തിനൊപ്പം ലിജോ ജോസ് കുറിച്ചത്.

ലിജോയെ പിന്തുണച്ചും എതിർപ്പ് അറിയിച്ചും നിരവധി കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. "സഹായത്തെക്കാൾ ദ്രോഹമാണ് ചെയ്തു കൂട്ടിയത്', "ഇയാൾ വീട്ടിൽ നിന്നു കൊണ്ടു വന്ന കാശിനല്ലല്ലോ നയിച്ചത്", "കേരളത്തെ ഏറ്റവും മുന്നിൽ നിന്ന് ബുദ്ധിമുട്ടിച്ചതിന് നന്ദി ചഖാവേ' എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

അതേസമയം, തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിൽ പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളോടോ സമൂഹമാധ്യമങ്ങളിലോ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല. ബുധനാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അതിനു ശേഷം വാർത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും