പത്താം ക്ലാസുകാരന്‍റെ ബാഗിൽ നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

 
Kerala

പത്താം ക്ലാസുകാരന്‍റെ ബാഗിൽ നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

സഹപാഠിക്കു വേണ്ടിയാണ് മദ്യം കൊണ്ടു വന്നതെന്നാണ് കുട്ടിയുടെ മൊഴി.

നീതു ചന്ദ്രൻ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്ത് പൊലീസ്. സ്കൂൾ വിദ്യാർഥികൾ മദ്യപിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അധ്യാപകർ സ്കൂളിൽ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സഹപാഠിക്കു വേണ്ടിയാണ് മദ്യം കൊണ്ടു വന്നതെന്നാണ് കുട്ടിയുടെ മൊഴി. സ്ഥിരമായി സഹപാഠികൾക്ക് മദ്യം എത്തിച്ചു കൊടുക്കുന്നുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ രണ്ടാനച്ഛൻ വാറ്റുചാരായം ഉണ്ടാക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇവരുടെ വീടിനു സമീപത്തുള്ള തോട്ടത്തിൽ നിന്ന് 56 കുപ്പി വാറ്റുചാരായം പിടിച്ചിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണവും വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

ബിജെപിയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി; സംഘടനാ പരിചയവും അടിത്തട്ടിലെ ബന്ധവും പുതിയ ടീമിന്‍റെ പ്രത്യേകതയെന്ന് മോദി

രാമക്ഷേത്ര കൊള്ള: അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി; എസ്ഐടിയോട് റിപ്പോർട്ട് തേടി

മഞ്ചേശ്വരത്ത് വെടിയുതിർത്ത് അക്രമിസംഘം; പ്രതികളെ തേടി പൊലീസ്

ബിജെപി ദേശീയ ടീമിൽ 10 വനിതകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ആറ് നേതാക്കളും

കാട്ടാന ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു