വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

 
Kerala

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നു പറന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു

Namitha Mohanan

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂള്‍ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്‍റെ ഓടുമേഞ്ഞ കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നു പറന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്ന് ഇവർ ആരോപിക്കുന്നു. വീടുകളുടെയും മറ്റും മേൽക്കൂരകൾ പറന്ന് പോയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു