പ്രശ്ന പരിഹാരത്തിന് ഒരാഴ്ച സമയം തേടിയത് സർക്കാരിന്‍റെ ഗൂഢ നീക്കം; വിമർശനവുമായി എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം: അധ‍്യാപക- വിദ‍്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ‍്യം മന്ത്രിസഭ അംഗീകരിക്കാത്തത് മുഖ‍്യമന്ത്രയുടെ നിർദേശപ്രകാരമാണെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സംസ്ഥാന സർക്കാരിന്‍റേത് കണ്ണിൽ ചോരയില്ലാത്ത നയമാണെന്നും സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്ത മുഖ‍്യമന്ത്രി തന്നെ ഇത് ചെയ്തത് വിഷമിപ്പിച്ചുവെന്നും അവർ പ്രതികരിച്ചു. മുന്നൊരുക്കമില്ലാതെയാണ് ചർച്ച നടത്തിയതെന്നാണ് സമരക്കാർ പറയുന്നത്.
ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പ് നൽകിയിരുന്നതെന്നും എന്നാൽ റിട്ടയർമെന്‍റ് ഒഴിവുകൾ നൽകാമെന്ന ഫോർമുലയാണ് മുന്നോട്ടുവച്ചതെന്നും സമരക്കാർ ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് ഒരാഴ്ച സമയം തേടിയത് സർക്കാരിന്‍റെ ഗൂഢ നീക്കമാണെന്നും പ്രശ്നം ബോധപൂർവം നീട്ടികൊണ്ടുപോകുകയാണെന്നും സമരക്കാർ പറയുന്നു.