വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല.

 

MV Graphics

Kerala

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വൈകിട്ട് ഗവർണറെ കാണും

കോൺഗ്രസിന്‍റെ നിയമസഭാ കക്ഷി നേതാവിനെ വ്യാഴാഴ്ച തന്നെ തെരഞ്ഞെടുക്കും. ഉച്ച കഴിഞ്ഞ് യുഡിഎഫ് യോഗത്തിൽ പ്രഖ്യാപനം. വൈകിട്ട് ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശം ഉന്നയിക്കും

MV Desk

തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ‍്യമന്ത്രി ആരെന്ന് വ്യാഴാഴ്ച തന്നെ പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്ത് ഇന്ദിര ഭവനിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. വൈകിട്ട് തന്നെ കോൺഗ്രസിന്‍റെ നിയമസഭാ കക്ഷി നേതാവ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കും.

ഗവർണറെ കാണുന്നതിനു സമയം തേടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ലോക് ഭവനുമായി ബന്ധപ്പെട്ടു. ഇതനുസരിച്ചാണ് വൈകിട്ട് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസമാകുമ്പോഴും കോൺഗ്രസിന് മുഖ‍്യമന്ത്രിയെ തീരുമാനിക്കാൻ സാധിക്കാത്തത് പാർട്ടിക്കകത്തും പുറത്തും അതൃപ്തിക്കു കാരണമായിട്ടുണ്ട്. വ്യാഴാഴ്ചത്തെ യുഡിഎഫ് യോഗത്തോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ.

രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിൽ രാവിലെ കൂടിക്കാഴ്ചയ്ക്ക് എത്തിയ കെ.സി. വേണുഗോപാൽ, ഉച്ചയ്ക്കു ശേഷം ചാർട്ടേഡ് ഫ്ളൈറ്റിൽ കേരളത്തിലെത്തും. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഒപ്പമുണ്ടാകും. ദീപയുടെ സാന്നിധ്യത്തിലായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.

കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള മത്സരത്തിലുണ്ടായിരുന്നത്.

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച